- Advertisement -

- Advertisement -

കൊല്ലപ്പെട്ട കുഞ്ഞിന്റെ ശരീരത്തില്‍ 60 മുറിവുകള്‍. അഞ്ചു വയസ്സുകാരി ലൈഗിക പീഡനത്തിനും ഇരയായി

2nd banner for home

- Advertisement -

പത്തനംതിട്ട.കുമ്പഴയിൽ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈഗിക പീഡനത്തിനും ഇരയായെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കുഞ്ഞിന്റെ ശരീരത്തിൽ അയാൾ കത്തികൊണ്ട് വരഞ്ഞും സ്പൂൺവച്ച് കുത്തിയും 60-ഓളം മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ഇതിൽ ചിലത് ആഴത്തിലുള്ളതാണ്. മരണ കാരണം നെഞ്ചിനേറ്റ ക്ഷതമാണെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. ലൈംഗിക പീഢനം എത്രനാളായി നടക്കുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

- Advertisement -

കുഞ്ഞിന്റെ പുറത്തും തലയിലും കഴുത്തിലും കൈകാലുകളിലുമെല്ലാം പഴക്കമുള്ളത് ഉൾപ്പെടെയുള്ള മുറിവുകളുണ്ട്. മരണ ദിവസവും തലേദിവസങ്ങളിലുമായി ക്രൂരപീഢനം നടന്നതായി ചിലമുറിവുകൾ സൂചിപ്പിക്കുന്നു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾതന്നെ ഡോക്ടർമാർ ലൈഗിക പീഡന സംശയം പറഞ്ഞിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ കാണപ്പെട്ട നീര് വീക്കമായിരുന്നു കാരണം.

തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞ് തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാനച്ഛൻ അലക്സ് പിടിയിലായിരുന്നു. മുറിയിൽ കിടന്നുറങ്ങിയ ഇയാൾക്കടുത്ത് മരിച്ച് വിറങ്ങലിച്ച നിലയിലാണ് കുഞ്ഞിനെ കാണപ്പെട്ടത്. മറ്റൊരു വീട്ടിൽ ജോലിയ്ക്കുപോയി മടങ്ങിയെത്തിയ കുഞ്ഞിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിട്ട് ഏറെനേരം കഴിഞ്ഞിരുന്നു. അലക്സിനെ വീട്ടിൽ നിന്നും പോലീസ് പിടികൂടി. കുമ്പഴയിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാൻ നോക്കിയ ഇയാളെ ഉടൻ പിടികൂടിയെങ്കിലും രാത്രി പോലീസ് സ്റ്റേഷനിൽനിന്ന് ഓടിപ്പോയി.

ചൊവ്വാഴ്ച പുലർച്ചെ കുമ്പഴയിലെ വീടിനടുത്തുനിന്ന് പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി ഇയാളെ കീഴ്പെടുത്തുകയായിരുന്നു. ഏറെനാളായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി അലക്സ് പോലീസിനോട് സമ്മതിച്ചു. ഇയാൾ ലഹരിയ്ക്ക് അടിമയായതിനാൽ ചോദ്യംചെയ്യലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തിങ്കളാഴ്ച വീട്ടിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിരുന്നു. കുഞ്ഞിന്റെ അമ്മയേയും പോലീസ് ചോദ്യംചെയ്തു. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലും പോലീസ് തേടും. കൊലപാതകക്കുറ്റം, പോക്സോ ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീവകുപ്പുകൾ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തിട്ടുള്ളത്

- Advertisement -

Leave A Reply

Your email address will not be published.