- Advertisement -

- Advertisement -

ഇനി പൃഥ്വിരാജിനോട് മോഹന്‍ലാല്‍ പറയും ‘കട്ട്’

2nd banner for home

- Advertisement -

- Advertisement -

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്ത് പൃഥ്വിരാജ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമയിലെ പൃഥ്വിയുടെ രംഗം വിശദീകരിച്ചുകൊടുക്കുന്ന സംവിധായകന്‍ മോഹന്‍ലാലിനെയും തിരക്കഥാകൃത്ത് ജിജോ പുന്നൂസിനെയും ചിത്രത്തില്‍ കാണാം.
ഇതേ ചിത്രത്തെ ലൂസിഫര്‍ സിനിമയുമായും താരതമ്യം ചെയ്ത് ആരാധകര്‍ എത്തി. അന്ന് മോഹന്‍ലാലിന്റെ ആദ്യ ഷോട്ടിന് കട്ട് പറയുന്ന പൃഥ്വിയെ ഇതുകാണുമ്പോള്‍ ഓര്‍മ വരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഗോവയിലാണ് ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സന്തോഷ് രാമന്‍, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം

 

- Advertisement -

Leave A Reply

Your email address will not be published.