- Advertisement -
- Advertisement -
കൊട്ടിയം(കൊല്ലം) : കോവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തതിനെത്തുടർന്ന് 230-ലേറെ വോട്ടർമാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറൻറീനിൽ പോകേണ്ടിവരുമെന്ന് ആശങ്ക. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എൽ.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 124-ാം നമ്പർ ബൂത്തിലാണ് കോവിഡ് ബാധിതയായ ഇരവിപുരം സെൻറ് ജോസഫ് നഗറിലെ താമസക്കാരിയായ 72-കാരി രാവിലെ 11 മണിയോടെ ഭർത്താവിനൊപ്പം എത്തി വോട്ട് ചെയ്തത്.
ഇവർക്ക് കഴിഞ്ഞ മാർച്ച് 28-ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറൻറീനിലായിരുന്നു. കോവിഡ് ബാധിതർക്ക് വൈകീട്ട് ആറുമുതൽ ഏഴുവരെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നിരിക്കെയാണ് ക്വാറൻറീൻ ലംഘിെച്ചത്തി വോട്ട് ചെയ്തത്. സംഭവം ചൂണ്ടികാട്ടി ആരോഗ്യവകുപ്പ് അധികൃതർ ഇരവിപുരം പോലീസിന് പരാതി നൽകിയിട്ടുണ്ട്.
- Advertisement -