- Advertisement -

- Advertisement -

പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

2nd banner for home

- Advertisement -

വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്.എസ്.എല്‍.സി. പരീക്ഷ. റംസാന്‍ നോമ്പ് പ്രമാണിച്ച് 15 മുതല്‍ 29 വരെയുള്ള പരീക്ഷകള്‍ രാവിലെ 9.40-നു തുടങ്ങും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ രാവിലെ 9.40-നാണ്.പരീക്ഷകളുടെ നടത്തിപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷാകേന്ദ്രത്തിലൊരുക്കും. ക്ലാസ് മുറികളില്‍ പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റംചെയ്യാന്‍ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വിദ്യാര്‍ഥിയും ഇന്‍വിജിലേറ്ററും പി.പി.ഇ. കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവര്‍ക്ക് സാനിറ്റൈസ്ഡ് കോറിഡോര്‍ ഒരുക്കും. വിദ്യാര്‍ഥികളെ കൂട്ടംകൂടാന്‍ അനുവദിക്കില്ല.

- Advertisement -

പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികള്‍ക്കുമുന്നിലും വിദ്യാര്‍ഥികള്‍ക്ക് കൈകഴുകാന്‍ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളില്‍ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാന്‍

- Advertisement -

Leave A Reply

Your email address will not be published.