- Advertisement -

- Advertisement -

ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

2nd banner for home

- Advertisement -

- Advertisement -

നിലമ്പൂര്‍: തമിഴ്‌നാട്ടില്‍ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറി നാടുകാണി ചുരത്തില്‍ അപകടത്തില്‍ പെട്ടു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. 40 അടി താഴ്ചയിലേക്കു മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ പരുക്കുകളോടെ സ്ഥലത്തു നിന്നു രക്ഷപെട്ടതായി പൊലീസ് കണ്ടെത്തി. അപകടത്തില്‍ പെട്ടതോടെ ചരക്കു വാഹനം ഉപേക്ഷിച്ച് ഇവിടെ നിന്നു കടന്ന ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി ചെന്നിരുന്നതായാണ് കണ്ടെത്തിയത്.

ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരും പൊലീസും. എന്നാല്‍ ഇയാള്‍ കടന്നു കളഞ്ഞ വിവരം അറിയുന്നത് രാവിലെയാണ്.
കേരള അതിര്‍ത്തിയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാട്ടുകാരും യാത്രക്കാരും ഉള്‍പ്പടെ രക്ഷാ പ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും ഇന്നലെ രാത്രിയില്‍ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്.

 

- Advertisement -

Leave A Reply

Your email address will not be published.