- Advertisement -

- Advertisement -

പാത്തുമ്മ@80 പൊടിക്കൈകള്‍ പാത്തുമ്മക്ക് മനഃപാഠം

2nd banner for home

- Advertisement -

- Advertisement -

പ്രായം എണ്‍പതിനോടടുത്തെങ്കിലും ചുറുചുറുക്കോടെയാണ് ഇന്നും പാത്തുമ്മുമ്മയുടെ നടപ്പ്..ആയുര്‍വേദത്തിലെ കഷായങ്ങളും ലേഹ്യങ്ങളുമല്ലാതെ ഇലകളും വേരുകളും ചേര്‍ത്ത് പൊടിക്കൈ മരുന്നുകള്‍ ഉണ്ടാക്കലാണ് കല്‍പ്പറ്റ സ്വദേശി പാത്തുമ്മയുടെ പ്രധാന വിനോദം.എരിക്ക് ചെടി ശരീരവേദനക്ക് മികച്ചതാണ്,ചുമ മാറ്റാനുള്ളതാണ് കൃഷ്ണതുളസിയും ആടലോടകവും ,കൈവിഷമകറ്റാന്‍ ശംഖുപുഷ്പം മികച്ചതാണെന്നും പാത്തുമ്മുമ്മ പറയുന്നു.വിവിധ ഉഴിച്ചില്‍ കേന്ദ്രങ്ങളില്‍ നിന്നും ഔഷദ സസ്യങ്ങള്‍ക്കായി നിരവധി പേരാണ് പാത്തുമ്മുമ്മയുടെ അടുത്തെത്താറ്.

മലപ്പുറം-കൊണ്ടോട്ടിയിലാണ് പാത്തുമ്മ ജനിച്ചതും വളര്‍ന്നതുമെല്ലാം.വിവാഹ ശേഷം വയനാട്ടിലെക്ക് കുടിയേറി താമസമാരംഭിച്ചതാണ്. തോട്ടംതൊഴിലാളിയായി ജോലിചെയ്തിരുന്ന സമയത്താണ് ഇത്തരം പൊടിക്കൈകളെക്കുറിച്ച് കൂടുതല്‍ അറിയുന്നത്.വയനാട്ടിലെ ആദിവാസികളുമായുള്ള ഇടപെടലുകളൊക്കെയാണ് ഇത്തരം മരുന്നുകളെ കുറിച്ച് കൂടുതലറിയാന്‍ കാരണമായത്.വയനാട്ടില്‍ ഔഷദ സസ്യങ്ങളുടെ ലഭ്യതയും അത്തരം അറിവുകള്‍ വളര്‍ത്താന്‍ സഹായിച്ചിരുന്നു. ഇന്നത്തെ കാലത്ത് ഔഷദച്ചെടികളുടെ ലഭ്യത നന്നായി കുറഞ്ഞു.വല്ലപ്പോഴും അത്തരം ചെടികളുടെ കൊമ്പോ,വിത്തോ കിട്ടുമ്പോള്‍ വീട്ടുവളപ്പില്‍ നട്ടുപിടിപ്പിക്കും.വയറുവേദനക്ക് മുഞ്ഞയിലയും വെളുത്തുള്ളിയും ചേര്‍ത്ത് വെള്ളത്തില്‍ തിളപ്പിച്ച് കുടിച്ചാല്‍ ഏത് വയറുവേദനയും പമ്പകടക്കും,തലവേദനക്ക് കൈച്ചണാപ്പയുടെ ഇല,കരുന്നെച്ചി ചെടിയുടെ ഇല വായിലെയും വയറ്റിലെയും പുണ്ണുകള്‍ക്ക് നല്ലൊരു മരുന്നാണ്,എരിക്ക് ചെടി ശരീരവേദനക്ക് മികച്ചതാണ്,ചുമ മാറ്റാനുള്ളതാണ് കൃഷ്ണതുളസിയും ആടലോടകവും ,കൈവിഷമകറ്റാന്‍ ശംഖുപുഷ്പം മികച്ചതാണെന്നും പാത്തുമ്മുമ്മ പറയുന്നു.ഇവയൊക്കെ ചെറിയ പൊടിക്കൈകളാണെങ്കിലും അസുഖക്കാരന് അതെല്ലാം മികച്ച മരുന്നുതെന്നയാണ്. അസുഖക്കാര്‍ ആരാണെങ്കിലും മരുന്ന് തയ്യാറാക്കി കൊടുക്കാന്‍ അതികം സമയം വേണ്ട. മരുന്നിന്റെ കൂട്ട’് മാത്രം വേണ്ടവര്‍ക്ക് അതും റെഡിയാണ്.വിവിധ ഉഴിച്ചില്‍ കേന്ദ്രങ്ങളില്‍ നിന്നും ഔഷദ സസ്യങ്ങള്‍ക്കായി നിരവധി പേരാണ് പാത്തുമ്മുമ്മയുടെ അടുത്തെത്താറ്.

- Advertisement -

Leave A Reply

Your email address will not be published.