- Advertisement -

- Advertisement -

എല്‍.ഡി.എഫ് ഐതിഹാസിക വിജയം നേടും; സിപിഐഎം

2nd banner for home

- Advertisement -

- Advertisement -

കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ചില മാധ്യമങ്ങളുമായി ചേര്‍ന്ന് യു.ഡി.എഫ് നടത്തിയ എല്ലാ അപവാദ, നുണകഥകളും ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് മെയ് രണ്ടിന്റെ ഫലപ്രഖ്യാപനത്തോടെ വ്യക്തമാകും. വര്‍ഗീയ കക്ഷികളോട് കൂട്ട് ചേര്‍ന്ന് ഇടത്പക്ഷ ബദല്‍ അട്ടിമറിക്കാന്‍ യു.ഡി.എഫ് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടും. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് വിജയിക്കുമെന്നും 2006ലേതിന് സമാനമായ സ്ഥിതിവിശേഷമാണ് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചതെന്നും സി.പി.ഐ.എം.എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ചെയ്തിട്ടുണ്ട്. ഈ നേട്ടങ്ങള്‍ വിധി നിര്‍ണയത്തില്‍ പ്രതിഫലിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തന മികവും കറകളഞ്ഞ വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിച്ച ഘടകങ്ങളാണ്.

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. അതേ സമയം സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള അപാകതയില്‍ പ്രതിഷേധിച്ച് പല മണ്ഡലങ്ങളിലും യുഡിഎഫ് നിര്‍ജീവമായിരുന്നു.കോണ്‍ഗ്രസ് അപചയത്തില്‍ പ്രതിഷേധിച്ച് കെപിസിസി ഭരവാഹികള്‍ ഉള്‍പ്പെടെ നിരവധി നേതാക്കളാണ് രാജിവെച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിയുന്നതോടെ ജില്ലയിലെ യുഡിഎഫ് കോട്ടകള്‍ നിലംപരിശാകുമെന്നും സെക്രട്ടരിയറ്റ് അഭിപ്രായപ്പെട്ടു.

 

- Advertisement -

Leave A Reply

Your email address will not be published.