- Advertisement -

- Advertisement -

കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍

2nd banner for home

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ അനുവദിച്ചിരിക്കുന്ന യാത്രയുടെ കാലാവധി കെഎസ്ആര്‍ടിസി നീട്ടി. ഏപ്രില്‍ 30 വരെ സൗജന്യനിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു അടക്കമുള്ള പൊതുപരീക്ഷകള്‍ കണക്കിലെടുത്താണ് തീരുമാനം.

- Advertisement -

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്നുമുതലാണ് ആരംഭിച്ചത്. കഴിഞ്ഞ മാസം നടക്കേണ്ട പരീക്ഷ, തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ മാസത്തേയ്ക്ക് നീട്ടിയത്. വെള്ളിയാഴ്ച തുടങ്ങുന്ന വിഎച്ച്എസ്ഇയില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.

2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ് എസ്എല്‍സി പരീക്ഷയെഴുതുന്നത്. 2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത്.

- Advertisement -

Leave A Reply

Your email address will not be published.