- Advertisement -

- Advertisement -

മാസ്സാണ് ബിജു കുമാര്‍

2nd banner for home

- Advertisement -

മനസ്സിന് ഹരം നല്‍കുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിതം മനോഹരമാക്കുകയാണ് വെള്ളമുണ്ടക്കാരനായ ബിജുകുമാര്‍ കെ എന്‍.കവിതാ രചന,ചിത്രരചന, കോണ്‍ഗ്രീറ്റ് വെയ്‌സ്റ്റ്‌കൊണ്ട് കുറഞ്ഞ ചിലവില്‍ കോമ്പൗണ്ട് വാള്‍നിര്‍മ്മാണം,ചിത്ര ശില്‍പ്പ നിര്‍മ്മാണം , ആശ്ശാരിപ്പണി,കെട്ടുപ്പണി, കമ്പ്യൂട്ടറില്‍ പ്ലാന്‍ വരയ്ക്കാന്‍ ട്രെയിനിങ്ങ് എന്നിങ്ങനെ ബിജുകുമാര്‍ കൈവെച്ചിട്ടുള്ള മേഖലകള്‍ നിരവധിയാണ്.

മണ്മറഞ്ഞു പോകുന്ന പഴമകള്‍ കാത്തു സൂക്ഷിക്കാനും, അത് പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കാനും ബിജു കുമാര്‍ എന്നും മുന്‍പന്തിയിലുണ്ട്.ലോക്ക്ഡൗണ്‍കാലത്ത് വെറുതേയിരുന്ന സമയത്താണ് ബിജുകുമാര്‍ കരകൗശലനിര്‍മ്മാണത്തിലേക്ക് തിരിയുന്നത്.


കോട്ടയം ജില്ലയില്‍ ജനിച്ച ബിജുകുമാര്‍ പീന്നീട് വയനാട്ടിലേക്ക് എത്തുകയായിരുന്നു.സിവില്‍ എഞ്ചിനിയിറയായ ബിജുകുമാര്‍ ലോക്ക്‌
ഡൗണ്‍ കാലഘട്ടത്തിലാണ് ശില്‍പ്പ നിര്‍മാണത്തിലേക്കും,കോമ്പൗണ്ട് വാള്‍ നിര്‍മാണത്തിലേക്കും തിരിഞ്ഞത്.

- Advertisement -

വിവധ മരതടികള്‍,പാഴ് വസ്തുക്കള്‍
എന്നിവയില്‍ തീര്‍ക്കുന്ന ശില്‍പ്പങ്ങളാണ്  നിര്‍മ്മാണത്തിലെ ഹൈലൈറ്റ്.ആളുകളുടെ ശില്‍പ്പങ്ങളള്‍, വീടുകള്‍ ,ഏറുമാടങ്ങള്‍,അങ്ങനെ ബിജുകുമാറിന്റെ കരവിരുതില്‍ രൂപകല്‍പന ചെയ്യപ്പെട്ട ശില്‍പ്പങ്ങള്‍ ഒരുപാടാണ്.

കെട്ടിടാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മതില്‍ നിര്‍മ്മിക്കുന്നതിനും ബിജുകുമാറിന് തന്റേതായ രീതിയുണ്ട്.സ്വന്തമായി രൂപകല്‍പന ചെയ്ത അച്ചുപയോഗിച്ചാണ് കോമ്പൗണ്ട് വാള്‍ നിര്‍മ്മാണം.

കവിതാരചനയിലും ബിജുകുമാര്‍ മുന്‍പന്തിയിലുണ്ട്. ഹൈക്കുകവിതകളോടാണ് താല്‍പര്യം.ഭാര്യയും രണ്ടുമക്കളും അടങ്ങുന്നതാണ് ബിജുകുമാറിന്റെ കുടുംബം.

ഡിസ്‌ന വര്‍ഗീസ്

- Advertisement -

Leave A Reply

Your email address will not be published.