- Advertisement -

- Advertisement -

തൂമ്പയും മണ്ണുമാണ് വിത്തുമനുഷ്യനായ രാമേട്ടന്റെ ആത്മമിത്രങ്ങള്‍

2nd banner for home

- Advertisement -

തൂമ്പയും മണ്ണുമാണ് വിത്തുമനുഷ്യനായ രാമേട്ടന്റെ ആത്മമിത്രങ്ങള്‍.നല്ല വായു,നല്ല മണ്ണ്,നല്ല വെള്ളം എന്നിവ ഉറപ്പാക്കേണ്ടത് യുവതലമുറയുടെ ഉത്തരവാദിത്വമാണ് എന്ന് അഭിപ്രായക്കാരനാണ് ചെറുവയല്‍ രാമന്‍.ഭൂമിയുടെ നിലനില്‍പ്പിനായുള്ള രാമേട്ടന്റെ പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ജീന്‍ബാങ്കര്‍ എന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ പോലും വിളിപ്പേരുള്ള രാമേട്ടനെ വരും തലമുറയുടെ പുണ്യം എന്നല്ലാതെ മറ്റെന്തുവിളിക്കാന്‍ …

- Advertisement -


പ്രകൃതിയില്‍ നന്മയുടെ നെല്‍വിത്തുകള്‍ വിതക്കുന്ന വിത്തുസംരക്ഷന്‍ ചെറുവയല്‍ രാമന്‍ എന്ന വയനാട്ടുകാരുടെ രാമേട്ടന്‍ ജൈവകൃഷി ആരംഭിക്കുന്നത് 1989 ല്‍ ആണ്.മാനന്തവാടി കമ്മനയിലെ തലക്കര ചെറിയ രാമന്‍ എന്ന് ചെറുവയല്‍ രാമന്‍ കാര്‍ഷിക മേഖലയില്‍ സ്ൃഷ്ടിച്ച രാമന്‍ ഇഫക്ട് ചില്ലറയൊന്നുമല്ല.നെല്‍വിത്തുകളുടെ സംരക്ഷണത്തില്‍ പരമ്പരാഗതരീതിയാണ് അനുവര്‍ത്തിക്കുന്നത്.കൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവര്‍ത്തകന്‍കൂടിയാണ് ചെറുവയല്‍ രാമന്‍. 2011 ല്‍ ഹൈദരാബാദില്‍ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്നു രാജ്യങ്ങളുടെ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ചത് ചെറുവയല്‍ രാമന്‍ ആണ്.

ചെളിയും മണ്ണും കൊണ്ട് നിര്‍മ്മിച്ച് 150 വര്‍ഷം പഴക്കമുള്ള വീട്ടിലാണ്70കാരനായ ചെറുവയല്‍ രാമന്‍ താമസിക്കുന്നത്.52 ഇനം അപൂര്‍വ്വ ഇനം നെല്‍വിത്തുകള്ഡ ഉപയോഗിച്ചാണ് രാമേട്ടന്‍ കൃഷിചെയ്യുന്നത്.പത്താം വയസ്സില്‍ മണ്ണില്‍ പണിചെയ്തു തുടങ്ങിയ ചെറുവയല്‍ രാമന്‍ എന്ന വയനാട്ടുകാരുടെ രാമേട്ടനെ തേടി നിരവധി അവാര്‍ഡുകളാണ് എത്തിയിട്ടുള്ളത്.കാലം ഒരുപാട് പുരോഗമിച്ച കൃഷിയിലും ഹൈബ്രിഡ് വെറൈറ്റികളും ജനിതകവിത്തുകളും വന്നെത്തിയെങ്കിലംു രാമേട്ടന്‍ ആ വഴികളിലേക്കൊന്നും തിരിഞ്ഞില്ല.പൈതൃകമായി രാമേട്ടന്‍ ചെയ്ത വന്നകൃഷിരീതികളും വിത്തിനങ്ങളും സൂക്ഷിച്ചുവച്ചുമാണ് രാമേട്ടന്റെ കൃഷി.ജൈവകൃഷിയുടെ കാവല്‍ക്കാരനായ രാമേട്ടനെ വയനാടിന്റെ നെല്‍പത്തായമെന്ന് സംശയമേതുമില്ലാതെ വിശേഷിപ്പിക്കാം

- Advertisement -

Leave A Reply

Your email address will not be published.