- Advertisement -

- Advertisement -

അമ്പലവയലിൽ 31 പേർക്ക് കോവിഡ്

2nd banner for home

- Advertisement -

- Advertisement -

അമ്പലവയൽ: വെള്ളിയാഴ്ച പബ്ലിക് ലൈബ്രറിയിൽ നടന്ന ആന്റിജൻ പരിശോധനയിൽ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 166 പേരിലാണ് പരിശോധന നടത്തിയത്. അമ്പലവയൽ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്നുദിവസങ്ങളിലായി കോവിഡ് പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രമാണ് പരിശോധനയിൽ പങ്കെടുത്തത്. ജനങ്ങളുമായി കൂടുതൽ ഇടപെടുന്ന വ്യപാരികൾ പരിശോധനയിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പത്തിൽ താഴെപ്പേർ മാത്രമാണ് പങ്കെടുത്തതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജൻ പറഞ്ഞു. നാളെ നെല്ലാറച്ചാൽ ഗവ. ഹൈസ്കൂളിൽവെച്ച് കോവിഡ് പരിശോധനയും വാക്സിനേഷൻ ക്യാമ്പും നടക്കും.

- Advertisement -

Leave A Reply

Your email address will not be published.