- Advertisement -

- Advertisement -

വയനാട് മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുന്ന നടപടി അവസാനിപ്പിക്കണം- എഐടിയുസി

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തിയതിനു ശേഷം എച്ച് എം സി നിയമിച്ച നൂറിലധികം വരുന്ന താൽക്കാലിക ജീവനക്കാരുടെ ശമ്പളം മൂന്നുമാസകാലത്തോളം ആയി ലഭിക്കുന്നില്ല. കോവിഡ് 19 പശ്ചാത്തലത്തിൽ അടക്കം തുച്ഛമായ വേതനത്തിന് ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരെ സാങ്കേതികത്വം പറഞ്ഞ് ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. മെഡിക്കൽ കോളജ് ആശുപത്രി ആയി ഉയർത്തിയതിനുശേഷവും ആശുപത്രിയിലെ വരുമാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ന്റെയും ആശുപത്രി സൂപ്രണ്ടിനെയും ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത് എന്നതാണ് വസ്തുത. എന്നിട്ടു കൂടി ജീവനക്കാരുടെ ശമ്പളം നൽകാതെ അവരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലമായി യാതൊരു പരാതിയും പരിഭവവും ഉന്നയിക്കാതെ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്ന തൊഴിലാളികളെ കണ്ടില്ലെന്നു നടിക്കുന്ന സമീപനം ധിക്കാര പരമാണ്.എത്രയും പെട്ടെന്ന് ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാൻ എഐടിയുസി തയ്യാറാവും.
യോഗത്തിൽ കെ സജീവൻ അധ്യക്ഷത വഹിച്ചു, അസീസ് കോട്ട, ഷിജു കൊമ്മയാട്, ബിജു, വി വി ആന്റണി, നിഖിൽ പത്മനാഭൻ, പി വി വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisement -

Leave A Reply

Your email address will not be published.