- Advertisement -

- Advertisement -

ഭീഷണിയായി കുരങ്ങുപനിയും : രോഗലക്ഷണങ്ങളോടെ വിദ്യാർഥി ചികിത്സയിൽ

2nd banner for home

- Advertisement -

- Advertisement -

ജില്ലയിൽ കുരങ്ങുപനി (ക്യാസനോർ ഫോറസ്റ്റ് ഡിസീസ്) രോഗലക്ഷണങ്ങളോടെ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി അപ്പപ്പാറ കാരമാട് കോളനിയിലെ 15 വയസ്സുകാരനാണ് രോഗലക്ഷണങ്ങളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ളത്.കഴിഞ്ഞദിവസങ്ങളിൽ ഉൾവനത്തിൽ പോയസംഘത്തിലുൾപ്പെട്ടതാണ് വിദ്യാർഥി. ശരീരത്തിൽ ചെള്ളുകടിയേറ്റ പാടുമുണ്ട്. കുരങ്ങുപനിയുടെ എല്ലാ ലക്ഷണങ്ങളും വിദ്യാർഥിക്കുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രക്തസാംപിൾ പരിശോധനയ്ക്കായി സുൽത്താൻബത്തേരിയിലെ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധനഫലം വന്നാൽ മാത്രമേ കുരുങ്ങുപനിയാണെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളു. കടുത്ത പനിയെത്തുടർന്നാണ് കുട്ടിയെ കഴിഞ്ഞ ദിവസം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. തുടർന്ന് മേപ്പാടിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലുള്ള കുട്ടിയുൾപ്പെടെ ഒമ്പതു പേരാണ് ഉൾവനത്തിൽ പോയത്. സംഘത്തിലെ എട്ടുപേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംഘത്തിലെ ഭൂരിഭാഗം പേരുടെ ശരീരത്തിലും ചെള്ളുകടിയേറ്റ പാടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കഴിഞ്ഞവർഷം കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലൊന്നാണ് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധി. മുൻവർഷങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പനിയും മറ്റ് ലക്ഷണങ്ങളുമുള്ളവരും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ഡി.എം.ഒ. ഡോ. ആർ. രേണുക പറഞ്ഞു. വനത്തിൽ പോകുന്നവരോട് ലേപനം പുരട്ടണമെന്നും കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പ് ഇതുവരെ സ്വീകരിക്കാത്തവർ അത് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.