- Advertisement -

- Advertisement -

കളിപ്പാട്ടങ്ങൾ ഈർക്കിളിലും ഓല കൊണ്ടും… അനീറ്റയുടെ ലക്ഷ്യം പാസ്റ്റിക്കുകളില്ലാത്ത ലോകം

2nd banner for home

- Advertisement -

അവശ്യ വസ്തുക്കൾ പോലും പ്ലാസ്റ്റിക് കയ്യടിക്കിയ കാലത്ത് അതിൽനിന്നും വ്യത്യസ്തയാവുകയാണ് ബെനീറ്റ വർഗീസ്. ചെറു പ്രായം മുതലേ നമ്മൾ കാണുന്ന കളിപ്പാട്ടങ്ങളിലൂടെയാണ് പ്ലസ്റ്റിക് രഹിതമെന്ന ബെനീറ്റയുടെ ഉധ്യമങ്ങൾ തുടക്കമിടുന്നത്.
മുളകളും ഈർക്കിളും കടലാസുകളുമൊക്കെയാണ് അസംസ്‌കൃത വസ്തുക്കൾ.

- Advertisement -

അവയിൽ നിന്നും ബെനീറ്റ ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയാണ്. മണ്ണിലലിയുന്ന കളിപ്പാട്ടങ്ങൾ ഉണ്ടാക്കി ദേശിയ തലത്തിൽ വരെ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി . കടകളിൽ ചില്ലുകൂട്ടിലിരിക്കുന്ന പ്ലാസ്റ്റിക് കളിക്കോപ്പുകൾക്ക് പകരം നമ്മുടെ കൈകൾകൊണ്ട് ഉണ്ടാക്കുന്ന പ്രകൃതിക്കനുയോജ്യമായ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ചെറുപ്രായത്തിലെ നൽകി ശീലിച്ചാൽ അവർക്ക് പ്രകൃതി സ്നേഹത്തെ കുറിച്ചുള്ള മറ്റൊരു പരിശീലനം ആവശ്യമില്ല എന്നാണ് ബെനീറ്റയുടെ അഭിപ്രായം.

കരകൗശല മത്സരങ്ങളിൽ സ്കൂളിൽ നിന്നും അല്ലാതെയും ബെനീറ്റ തന്റെ പ്ലാസ്റ്റിക് രഹിത കളിപ്പാട്ടങ്ങളിലൂടെ നേടിയത് മികച്ച നേട്ടങ്ങളാണ്.മരക്കഷ്ണങ്ങൾ കൊണ്ടുള്ള ചെറു തോണികളും കാളവണ്ടികളും, ഓലത്തോപ്പികളും, മുളകൾ കൊണ്ടുള്ള കളിക്കോപ്പുകളുമൊക്കെയാണ് പ്രധാന കരവിരുതുകൾ.പ്രകൃതിക്കനുയോജ്യമായ വസ്തുക്കൾ കൊണ്ട് അലങ്കാരം വസ്തുക്കൾ ഉണ്ടാക്കുകയാണ് ബെനീറ്റയിപ്പോൾ. മാതാപിതാക്കളായ മാനന്തവാടി വലിയപറമ്പിൽ വർഗീസും ഭാര്യ ഷീന വർഗീസും സഹോദരനായ ബേസിൽ വർഗീസും ബെനീറ്റക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി കൂടെയുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.