- Advertisement -

- Advertisement -

പള്ളിയിൽ ഒറ്റക്ക് കുർബാന അർപ്പിച്ച വൈദീകനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു: പ്രതിഷേധവുമായി കെസിവൈഎം കല്ലോടി മേഖല

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി: കല്ലോടി അതിരമ്പുഴ സെന്റ് മേരീസ് ദേവാലയത്തിൽ, എല്ലാവിധ കോവിഡ് പ്രോട്ടൊക്കോളുകളും പാലിച്ചുകൊണ്ട്, വിശ്വാസികളെ പങ്കെടുപ്പിക്കാതെ വിശുദ്ധ ബലിയർപ്പിച്ച വൈദീകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്, അദ്ദേഹത്തെ മനപ്പൂർവ്വം അപമാനിക്കുവാനുള്ള ശ്രമം ആണെന്ന് യോഗം വിലയിരുത്തി. സകല നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് വൈദീകനെ അധികാര ദുർവിനിയോഗത്തിന് ഇരയാക്കിയത് അപലപനീയവും, പ്രതിഷേധാർഹവും,ഭരണഘടനാ വിരുദ്ധവുമാണെന്ന് മേഖല പ്രസിഡന്റ്‌ ലിബിൻ മേപ്പുറത്ത് അഭിപ്രായപ്പെട്ടു. ഇത് ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള വെല്ലുവിളിയാണെന്നും, ഇനിയും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതിരോധവും, പ്രതിഷേധാങ്ങളും ഉണ്ടാകുമെന്നും അറിയിച്ചു. അധികാര ദുർവിനയോഗം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും, സെർവിസിൽ നിന്നും മാറ്റി നിർത്തണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജോജോ ഔസേപ്പറമ്പിൽ, അനിമേറ്റർ സിസ്റ്റർ റെയ്നി, അതുൽ ആവണിക്കൽ, ടിനു മങ്കൊമ്പിൽ, ബ്ലെസ്സി കളത്താനാനിക്കൽ, അലീന ഉമ്പുകാട്ട്, അലീന മടത്താശ്ശേരി, നയന, ജോൺസ്റ്റൈൻസ്, അമൽ പാലാട്ടിൽ എന്നിവർ സംസാരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.