- Advertisement -

- Advertisement -

1.5 ലക്ഷം ലിറ്റര്‍ ലിക്വിഫൈഡ് ഓക്‌സിജന്‍ ടാങ്ക് വയനാട് മെഡിക്കല്‍ കോളേജിലെത്തി

2nd banner for home

- Advertisement -

- Advertisement -

മാനന്തവാടി: മാനന്തവാടി കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന് പ്രതിസന്ധിയില്ലാതിരിക്കാന്‍ 1.5 ലക്ഷം ലിറ്റര്‍ ലിക്വിഫൈഡ് ഓക്‌സിന്‍ ടാങ്ക് വയനാട് മെഡിക്കല്‍ കോളേജിനെത്തി. പാലക്കാട് നിന്നുമാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ലിക്വിഫൈഡ് ഓക്‌സിജന്‍ എത്തിയത്. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിന്‍ കൂടുതല്‍ ആവശ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സിജന്‍ സംഭരിച്ച് വെക്കുന്നത്. നിലവില്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് 70-80 ഇടയില്‍ ഓക്‌സിജന്‍ സിലണ്ടറുകളാണ് ആവശ്യമായി വരുന്നത്. ചില ദിവസങ്ങളില്‍ 100 ഓളം സിലണ്ടറുകള്‍ ആവശ്യമായി വരുന്നുണ്ട്. 7000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 300 ഡി ടൈപ്പ് ഓക്‌സിജന്‍ സിലണ്ടറുകള്‍ക്ക് അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ എത്തിയ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എ.കെ റൈഷാദ്, സി. പി മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിലുള്ള സിപിഐ(എം) പ്രവര്‍ത്തകരും, ആശുപത്രി ജീവനക്കാരുമാണ് ഭാരം കൂടിയ ഈ ടാങ് നിശ്ചിത സ്ഥലത്തേക്ക് എത്തിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.