- Advertisement -

- Advertisement -

നിയമസഭ തെരഞ്ഞെടുപ്പ്:വോട്ടെണ്ണല്‍ രാവിലെ 8 ന് തുടങ്ങും

2nd banner for home

- Advertisement -

ഇതുവരെ ലഭിച്ചത് 12,453 പോസ്റ്റല്‍ വോട്ടുകള്‍
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (മെയ് 2) രാവിലെ 8 മുതല്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടിയില്‍ മേരിമാത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

സ്‌ട്രോംഗ് റൂം രാവിലെ 7 ന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ തുറക്കും. തുടര്‍ന്ന അവരുടെ സാന്നിധ്യത്തില്‍ തന്നെ ഇ.വി.എം, പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ വരണാധികാരിയുടെ ടേബിളില്‍ എത്തിക്കും. വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. ഒരു ഹാളില്‍ വരണാധികാരിയും മറ്റിടങ്ങളില്‍ സഹവരണാധികാരികളും ഉണ്ടാവും. ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മീഷന്റെ എന്‍കോര്‍ സോഫ്‌റ്റ്വെയറില്‍ അപ്ലോഡ് ചെയ്യും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ നേരിട്ട് ഫലം അപ്ലോഡ് ചെയ്യും.

- Advertisement -

രാവിലെ എട്ട് മണി മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങും. ആദ്യം ഇ.ടി.പി.ബി.എസ് പോസ്റ്റല്‍ ബാലറ്റുകള്‍ (സര്‍വ്വീസ് വോട്ടുകള്‍) എണ്ണും. 8.30 നാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിക്കുക. മെയ് രണ്ടിന് രാവിലെ 8 വരെ തപാലില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രം സ്വീകരിക്കും. കല്‍പ്പറ്റയില്‍ 4427 ഉം മാനന്തവാടിയില്‍ 3939 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 4087 ഉം പോസ്റ്റല്‍ വോട്ടുകളാണ് ശനിയാഴ്ച വൈകീട്ട് വരെ ലഭിച്ചത്.

ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്ന് ഹാളുകളാണ് സജ്ജീകരിക്കുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിനായി ഒരു ഹാളില്‍ ഏഴ് ടേബിളുകള്‍ എന്ന നിലയില്‍ ഒരു കേന്ദ്രത്തില്‍ 21 ടേബിളുകളാണ് ഒരുക്കിയത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി കല്‍പ്പറ്റയിലെയും സുല്‍ത്താന്‍ ബത്തേരിയിലെയും കേന്ദ്രങ്ങളില്‍ നാല് വീതം ടേബിളുകളും മാനന്തവാടിയില്‍ അഞ്ച് ടേബിളുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ജില്ലയില്‍ ഇ.വി.എം വോട്ടുകള്‍ എണ്ണുന്നതിനായി ആകെ 63 ടേബിളുകളും, പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനായി 13 ടേബിളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയ 21 ടേബിളുകളില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സ്റ്റേഷനുകളുടെ നമ്പര്‍ പ്രകാരമാണ് വോട്ടെണ്ണല്‍ നടക്കുക. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ കേന്ദ്രങ്ങളിലെ ഇ.വി.എം വോട്ടെണ്ണല്‍ 16 റൗണ്ടുകളില്‍ പൂര്‍ത്തിയാകും. മാനന്തവാടിയില്‍ 15 റൗണ്ടുകളിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുക. ഒരു ടേബിളില്‍ 500 വോട്ട് എന്ന നിലയില്‍ നാല് ടേബിളുകളിലായി രണ്ട് റൗണ്ടുകളായാണ് കല്‍പ്പറ്റ, ബത്തേരി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുക. മാനന്തവാടി നിയോജകമണ്ഡലത്തില്‍ ഒരു ടേബിളില്‍ 800 പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.

- Advertisement -

Leave A Reply

Your email address will not be published.