- Advertisement -

- Advertisement -

ബംഗാളിൽ ബിജെപിക്ക് തിരിച്ചടി, തൃണമൂലിന് 200ലധികം സീറ്റുകളിൽ ലീഡ്,നന്ദിഗ്രാമില്‍ മമതക്ക് തിരിച്ചടിയോ?

2nd banner for home

- Advertisement -

- Advertisement -

കൊൽക്കത്ത∙ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോൾ ത‌ൃണമൂൽ കോൺഗ്രസ് വീണ്ടും ഭരണമുറപ്പിച്ചു. ഇതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ പ്രവർത്തകർ ആഘോഷം ആരംഭിച്ചു.
വോട്ടെണ്ണലിന്റെ ആരംഭം മുതൽ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് നിലവിൽ തൃണമൂൽ മുന്നേറുന്നത്. 292 സീറ്റുകളിലെ ഫലസൂചനകളിൽ 204 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. ബിജെപിക്ക് 85 സീറ്റുകളിൽ ലീഡുണ്ട്.
കോൺഗ്രസ് – ഇടത് സഖ്യത്തിന് നിലവിൽ ഒരേയൊരു സീറ്റിലാണ് ലീഡുള്ളത്. അതേസമയം, തൃണമൂലിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി മമത ബാനർജി നന്ദിഗ്രാമിൽ പിന്നിലാണ്. ആറു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മമത ബാനർജി വീണ്ടും പിന്നിലേക്കു പോയി. ആറാം റൗണ്ട് പൂർത്തിയാകുമ്പോൾ തന്റെ പഴയ വിശ്വസ്തൻ സുവേന്ദു അധികാരിക്കെതിരെ 7000ത്തോളം വോട്ടിനു പിന്നിലാണ് മമത.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടർക്കും ഒരുപോലെ നിർണായകം. ഇവർക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാർട്ടികളും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യവുമുണ്ട്. ആകെ 294 സീറ്റുകളുള്ള ബംഗാൾ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രിൽ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളിൽ 200ൽ അധികം സീറ്റുകൾ നേടി വൻ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിട്ടത്.

- Advertisement -

Leave A Reply

Your email address will not be published.