- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

2nd banner for home

- Advertisement -

♦️കോവിഡ് വ്യാപനം: ആര്‍ ടി ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ ആര്‍ ടി ഓഫീസുകളിലെയും സബ് ആര്‍ ടി ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിംഗ് ടെസ്റ്റുകളും സിഎഫും മെയ് 15 വരെ നിര്‍ത്തി വെച്ചതായി ആര്‍ ടി ഒ അറിയിച്ചു. ഈ കാലയളവില്‍ സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ആര്‍ ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ വിധ കൂടിക്കാഴ്ചകളും നിര്‍ത്തിവെച്ചു.

♦️സഞ്ചരിക്കുന്ന മൃഗാശുപത്രി*

പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് ( ചൊവ്വ) മുതല്‍ മെയ് 6 വരെ പൂതാടി, മെയ് 7 മുതല്‍ 9 വരെ കണിയാമ്പറ്റ, മെയ് 10 മുതല്‍ 11 വരെ പനമരം എന്നീ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് സേവനം ലഭിക്കുക. കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം. ഫോണ്‍: 9495478744, 9074520868

- Advertisement -

♦️വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും*

കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.

♦️ഗതാഗത നിരോധനം

പുലിക്കാട്ടുകടവു പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ മാനന്തവാടി- കുളത്താട- വാളാട് ഹൈസ്കൂൾ- പേരിയ റോഡിൽ പുലിക്കാട്ടുകടവു മുതൽ വാളാട് പാലം വരെയുള്ള ഭാഗത്ത് മെയ് 6 മുതൽ ഗതാഗതം നിരോധിക്കും. വാളാട് ഭാഗത്തു നിന്നും കുളത്താട വഴി മാനന്തവാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പുതൂർ ആറോല ചാത്തൻകീഴ് റോഡു വഴി തിരിഞ്ഞ് പോകണം.

♦️വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആറുവാൾ, തോട്ടോളിപ്പടി, പെരുവടി , പുതുശ്ശേരിക്കടവ്, പടിഞ്ഞാറത്തറ ബി എസ് എൻ എൽ, കാപ്പുണ്ടിക്കൽ
എന്നിവിടങ്ങളിൽ ഇന്ന് (ചൊവ്വ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

- Advertisement -

Leave A Reply

Your email address will not be published.