- Advertisement -

- Advertisement -

വയനാട്ടിലെ ആദിവാസി കോളനികളില്‍ കോവിഡ് ക്രമതീതമായി വർദ്ധിക്കുന്നു

2nd banner for home

- Advertisement -

വയനാട്ടിലെ ആദിവാസി കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ബോധവല്കരണം ആരംഭിച്ചു.ഇതരസംസ്ഥാനങ്ങളില്‍ നിന്നും മദ്യമെത്തിച്ച് കോളനികളില്‍ വിതരണം ചെയ്യുന്ന സംഘം കോവിഡ് പരത്തുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. ആദിവാസികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മടിക്കുന്നതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്

- Advertisement -

അതിര്‍ത്തിയിലെ ആദിവാസികോളനികളില്‍ മദ്യം വില്‍ക്കുന്ന സംഘം ലോക്ഡൗണിനിടെയും രഹസ്യമായി കോളനികളിലെത്തി വിതരണം ചെയ്യുന്നു. പുറത്തിറങ്ങുന്‌പോഴും കോളനിയിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മടിക്കുന്നു. ഇതോക്കെ പ്രതിരോധപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

ഇന്നലെ മാത്രം പത്തുകോളനികളാണ് ക്ലസ്റ്ററുകളായത്. നിലവില്‍ ആദിവാസി വിഭാഗത്തിലെ 2672 പേര്‍ ചികില്‍സയിലാണ്.

- Advertisement -

Leave A Reply

Your email address will not be published.