- Advertisement -

- Advertisement -

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായ സ: എൽ സോമൻ നായർ അന്തരിച്ചു

2nd banner for home

- Advertisement -

- Advertisement -

വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് പാലക്കാടുള്ള മകളുടെ വീട്ടിൽ വിശ്രമജീവിതത്തിൽ ആയിരുന്നു. ഇന്ന് 11.05. 2021 പുലർച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം. സംസ്കാരം മകളുടെ വീട്ടുവളപ്പിൽ നടത്തി.
1960 കാലഘട്ടത്തിൽ തിരുവിതാംകൂറിലെ കൂത്താട്ടുകുളത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്നു. ഒളിവ് ജീവിതത്തിന്റെ ഭാഗമായാണ് അദ്ദേഹം വയനാട്ടിൽ എത്തിയത്. 1964 പാർട്ടി പിളർന്നപ്പോൾ മാതൃ സംഘടനയിൽ തന്നെ പ്രവർത്തിക്കുകയാണ് ചെയ്തത്. വടക്കേ വയനാട് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു സമയത്ത് സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായും തുടർന്ന് വയനാട് ജില്ലാ കൗൺസിൽ അംഗമായും സഖാവ് പ്രവർത്തിച്ചു. തൊഴിലാളികളെ സംഘടിപ്പിച്ച് വയനാട്ടിൽ എഐടിയുസി യുടെ പ്രവർത്തനം ശക്തിപ്പെടുത്തി. എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സഖാവ് പി കെ വാസുദേവൻ നായർ, കാന്തലോട്ട് കുഞ്ഞമ്പു, പി പി മുകുന്ദൻ, പന്ന്യൻ രവീന്ദ്രൻ, ഇ ചന്ദ്രശേഖരൻ (റവന്യൂ മന്ത്രി) ബിനോയ് വിശ്വം തുടങ്ങിയ മൺമറഞ്ഞതും ജീവിച്ചിരിക്കുന്നവരുമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളോടൊപ്പം സോമൻ നായർക്ക് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. പാർട്ടിക്കു പുറത്തുള്ള വലിയ ജനവിഭാഗവുമായും അദ്ദേഹത്തിന് സൗഹൃദം സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. രോഗശയ്യയിൽ ആയിരുന്നിട്ടു കൂടി ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പാലക്കാട് നിന്നും മാനന്തവാടി വരെ കാറിൽ യാത്ര ചെയ്ത് തന്റെയും ഭാര്യയുടെയും വോട്ട് രേഖപ്പെടുത്തിയ സോമൻ നായരുടെ നടപടി മാതൃകാപരമാണ്.സഖാവ് സോമൻ നായരുടെ വിയോഗം പാർട്ടിക്കും മാനന്തവാടിയിലെ പൊതുസമൂഹത്തിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
സഖാവിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി സ:കാനം രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, സി എൻ ചന്ദ്രൻ,ഇ ചന്ദ്രശേഖരൻ, (റവന്യൂ മന്ത്രി) പി പി സുനീർ, വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി വി ബാലൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
സോമൻ നായരുടെ വേർപാട് മൂലം ഗുരു തുല്യനും മാർഗ്ഗദർശിയുമായ നേതാവിനെയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സഖാവിന്റെ നിര്യാണത്തിൽ പാർട്ടി മണ്ഡലം കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഓൺലൈനായി ചേർന്ന് അനുശോചന യോഗത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ:ഇ ജെ ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ, വി വി ആന്റണി, നിഖിൽ പത്മനാഭൻ, കെ സജീവൻ, അസീസ് കോട്ട, കെ പി വിജയൻ, ശോഭ രാജൻ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.