- Advertisement -

- Advertisement -

ക്വാറന്‍റൈനില്‍ കഴിയുന്ന കാമുകിയെ കാണാനെത്തിയ കാമുകന് കിട്ടിയത് എട്ടിന്‍റെ പണി

- Advertisement -

കോട്ടയം: ആര്‍പ്പൂക്കരയില്‍ ക്വാന്‍റൈനില്‍ കഴിയുന്ന കാമുകിയെ കാണുവാനെത്തിയ കാമുകനോട് ഹോം ക്വാറന്‍റൈനില്‍ പോകുവാന്‍ പോലീസിന്‍റെ നിര്‍ദ്ദേശം. ക്വാറന്‍റൈന്‍ ചട്ടലംഘനം നടത്തിയ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം 3ആം തിയ്യതിഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ആര്‍പ്പുക്കര സ്വദേശിനിയായ 24 കാരിയാണ് ക്വാറന്റിയില്‍ കഴിയുന്നത്. ഇന്നലെ ഇവര്‍ നാട്ടില്‍ എത്തി ഹോം ക്വാറന്റിയില്‍ കഴിയുവാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചെങ്കിലും വീട്ടില്‍ സൗകര്യമില്ലാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് ആര്‍പ്പുക്കര പഞ്ചായത്ത് വക കെട്ടിടത്തില്‍ താമസിക്കുന്നതിന് സൗകര്യം ചെയ്തു കൊടുത്തു.

കാമുകി ക്വാറന്‍റൈനില്‍ കഴിയുന്ന വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാമുകന്‍ കാണാനെത്തുകയായിരിന്നു. വിവരം അറിഞ്ഞ ആരോഗ്യ പ്രവര്‍കര്‍ പോലീസില്‍ വിവരംഅറിയിക്കുകയും, ഗാന്ധിനഗര്‍ പോലീസെത്തി യുവാവിനെതിരെ ക്വാറന്റി ചട്ടം ലംഘിച്ചതിനെതിരെ കേസ് എടുത്തു. പിന്നീട് ഹോം ക്വറന്റിയില്‍ പോകുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

- Advertisement -

Leave A Reply

Your email address will not be published.