- Advertisement -

- Advertisement -

പുൽപ്പള്ളിയില്‍ നാട്ടിലിറങ്ങുന്ന കാട്ടാനകൾക്ക് ശക്തമായ പ്രതിരോധവുമായി വനംവകുപ്പ്

2nd banner for home

- Advertisement -

പുൽപ്പള്ളി: പൂഞ്ചവയൽ, നീർവാരം, അമ്മാനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ഥിരമായി ഇറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ വനം വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മുക്രംമൂല,അമ്മാനി, മണിക്കോട്, കുണ്ടൽവയൽ, മരുതിയമ്പു, മാരാർക്കടവ് തുടങ്ങി പത്തോളം സ്ഥലങ്ങളിൽ ട്രഞ്ച് പുനർനിർമ്മിക്കുകയും തകരാറിലായ പെൻസിംഗ് റിപ്പയർ ചെയ്യുകയും ചെയ്യുന്ന പ്രവർത്തിയാണ് നടക്കുന്നത്.

- Advertisement -

[/facebook]

സൗത്ത് വയനാട് ഡി എഫ്ഒ പി രഞ്ചിത്കുമാറിൻ്റെ നിർദ്ദേശപ്രകാരം ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ ടി ശശികുമാർ, ഡെപ്യൂട്ടി റെയിഞ്ചർ സുനിൽ കുമാർ വനം വകുപ്പിലെ വാച്ചർമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണങ്ങൾ നടക്കുന്നത്. കാട്ടാനകൾ ട്രഞ്ച് നികത്തി സ്ഥിരമായി ഇറങ്ങുന്ന സ്ഥലങ്ങൾ നികന്നത് ജെസിബി ഉപയോഗിച്ചാണ് പുനർനിർമ്മിക്കുന്നത്.

മഴ ശക്തമായതോടെ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ആനകൾ കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യസംഭാവമാണ്. വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് കൂടുതൽ വാച്ചർരെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.