- Advertisement -

- Advertisement -

യുഡിഎഫിന്‍റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം: തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്‍റ്

- Advertisement -

മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വസ്തുതാവിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ അറിയിച്ചു. 12 -ാം വാർഡിലെ ക്വാർട്ടേഴ്സിൽ താമ സിച്ച വടകര സ്വദേശിയിൽ നിന്നും ഇയാളുമായി അടുപ്പം പുലർത്തിയ കോൺഗ്രസിന്റെ പ്രാദേശിക നേതാവിൽ നിന്നുമാണ് പഞ്ചായത്തിൽ രോഗം പടർന്നുപിടിച്ചത്. വടകര സ്വദേശി യുടെ യാത്രാവിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കാത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയത്.ഇയാൾ സ്വന്തം നിലക്കാണ് ശ്രവ പരിശോധന നടത്തിയത്.ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം പഞ്ചായത്തിന്റെ ആരോഗ്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാനും ഹെൽത്ത് ഇൻസ്പക്ടറും അടിയന്തിരമായി ഇയാളുമായി ബന്ധപ്പെട്ട് സമ്പർക്ക പട്ടിക തയ്യാറാക്കി. ഇയാളുടെ സമ്പർക്ക പട്ടികയിൽ ഒന്നാം സ്ഥാനത്ത് വന്ന കോൺഗ്രസിന്റെ പ്രാദേശിക നേതാവിനെയടക്കം ക്വാറന്റയിൻ ചെയിച്ചത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇടപെട്ടിട്ടാണ്.

പ്രാദേശിക നേതാവിന് പഞ്ചായത്തിലാകെ വിപുലമായ സമ്പർക്കം ഉണ്ടായിട്ടും പലതും മറച്ചുവെച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻമാരും കഠിന പ്രയത്നം നടത്തിയാണ് ഇയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയത്.
ഇവരെയെല്ലാം ക്വാറന്റയിൻ ചെയിക്കാൻ കഴിഞ്ഞതുകൊണ്ടാണ് പഞ്ചായത്തിൽ തീവ്ര വ്യാപനം തടയാൻ കഴിഞ്ഞത്. മാത്രമല്ല ശക്തമായ പ്രതിരോധ നടപടി കൾ സ്വീകരിച്ചു. രോഗ വ്യാപനം കണ്ടെത്തുന്നതിന് ഇതിനകം നൂറ്റി പതിനൊന്നു പേരെ ആന്റിജൻ ടെസ്റ്റിനു വിധേയരാക്കി. അഞ്ഞൂറോളം ആളുകളെ ക്വാറന്റയിനിലാക്കാനും സാധിച്ചു. പഞ്ചായത്തിലെ പത്ത് വാർഡുകൾകണ്ടൈൻമെന്റ് സോണിലാക്കി രോഗവ്യാപനം തടയാൻ ശ്രമിച്ചു .

എല്ലാ വാർഡു ജാഗ്രത സമിതികളും വിളിച്ചു ചേർത്ത് അടിയന്തിര നടപടികൾ സ്വീകരിച്ചു. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നിലപാടാണ് യു ഡി എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ പൊതുപ്രവർത്തകന് യോജിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത് യുഡി എഫിന്റെ ഗതികേടാണ്. വടകര സ്വദേശിയുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയിട്ടുള്ള മൈസൂർ യാത്രയും അതിന്റെ മറവിലെ നിയമവിരുദ്ധ ഇടപാടുകളും പോലിസ് അന്വേഷിച്ചു വരികയാണ്.

പ്രാദേശിക നേതാവിന്റെ സമ്പർക്കം മൂലം ക്വാറന്റയിനിൽ പോയ വരെയടക്കം പങ്കെടുപ്പിച്ച് കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റി കൂടിയത് ജനങ്ങളോടുള്ള വെല്ലുവിളിയല്ലേയെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങൾ മനസിലാക്കിയതിന്റെ ജാള്യത മറച്ചു വെയ്ക്കാനാണ് യുഡിഎഫ് കമ്മറ്റി വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. കോവിഡ് കാലത്ത് ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമനസിലാക്കാതെ നിരന്തരം രാഷ്ടീയ മുതലെടുപ്പിനു ശ്രമിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയം ജനങ്ങൾ മനസിലാക്കുക തന്നെ ചെയ്യും.

- Advertisement -

Leave A Reply

Your email address will not be published.