- Advertisement -
- Advertisement -
മാനന്തവാടി: ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിജീവനത്തിൻ്റെ ഹരിത കേരളം – എൻ്റെ പച്ചക്കറിത്തോട്ടം ക്യാംപയിൻ ശ്രദ്ധേയമാവുന്നു. നിലവിൽ ഈ ക്യാംപയിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഡി വൈ എഫ് ഐ യുടെ നേതാക്കൻമാരുടെയും, പ്രധാന പ്രവർത്തകരുടേയും വീടുകളിലാണ് കൃഷി നടത്തുന്നതെങ്കിലും വിത്താവശ്യപ്പെട്ട് നിരവധി വീട്ടമ്മമാർ ഡിവൈഎഫ്ഐ നേതാക്കൻ മാരെ സമീപിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കണിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ആവശ്യമുള്ളവർക്ക് പച്ചക്കറി വിത്തുകൾ നൽകി. പയർ, വെണ്ട, മത്തൻ, കുമ്പളം, ചീര, മുളക് തുടങ്ങിയ വിത്തുകളാണ് വിതരണം ചെയ്തത്.
ലോക് ഡൗൺ കാലത്ത് കൂടുതൽ പ്രവർത്തകർ രംഗത്തിറങ്ങാതെ പ്രദേശത്തെ നാമമാത്രമായ പ്രവർത്തകരാണ് വിത്തുകളുടെ വിതരണത്തിന് നേതൃത്വം നൽകുന്നത്.
ഡിവൈഎഫ്ഐയുടെ ഈ ക്യാംപയിൻ ഏറെ അഭിനന്ദനാർഹമാണെന്ന് കണിയാരം സ്വദേശിനി ഷീന പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ വിത്തുകൾ വിതരണം ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ്, കണിയാരം മേഖലാ സെക്രട്ടറി രതീഷ് രാജൻ, പ്രസിഡൻ്റ് രാഹുൽ പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
- Advertisement -