കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു; ഗുരുതരമായി പരുക്കേറ്റ 75കാരൻ മരിച്ചു

∙ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലൻ (75) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. ചീരക്കടവിലെ വന മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.

വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മല്ലൻ. ഗുരുതരമായി പരുക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.

Comments (0)
Add Comment