വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് വാട്സാപിൽ അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം∙ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് വാട്സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ പുത്തന്‍വീട്ടില്‍ ജഗദീഷിനെ (37) തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകള്‍ക്ക് സമാനമായ ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചിട്ടുള്ളതായി കണ്ടെത്തി. പ്രതിയെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐ.പി. അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment