Listen live radio

രോഗമുക്തിയില്‍ റെക്കോര്‍ഡ്; രാജ്യത്ത് രണ്ടു ദിവസത്തിനിടെ കൊവിഡ് രോഗമുക്തി നേടിയത് 1.43 ലക്ഷം പേര്‍

after post image
0

- Advertisement -

ഡല്‍ഹി: രണ്ടു ദിവസത്തിനിടെ രാജ്യത്ത് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 1.43 ലക്ഷം പേര്‍. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 73,642 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് റെക്കോര്‍ഡാണൈന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നല്‍കുകയാണ്. 
കഴിഞ്ഞ ദിവസം 70,072 പേരാണ് രോഗമുക്തി നേടിയത്. ഇതിന് പിന്നാലെയാണ് 24 മണിക്കൂറിനിടെ 73,000 ലധികം പേര്‍ കൂടി രോഗമുക്തി നേടിയത്. സെപ്റ്റംബര്‍ മൂന്നിന് ഇത് 68,584 ആയിരുന്നു. സെപ്റ്റംബര്‍ ഒന്നിന് 65,081 പേരും ഓഗസ്റ്റ് 24ന് 57,469 പേരും രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളും കേന്ദ്രവും നടത്തുന്ന സമയോചിതമായ ഇടപെടലാണ് രോഗമുക്തര്‍ വര്‍ധിക്കാന്‍ സഹായകമാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 
പരിശോധനകളുടെ എണ്ണം ഉയര്‍ന്നത് രോഗികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായകമായി. മഹാരാഷ്ട്ര ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് 60 ശതമാനത്തിന് മുകളിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 32 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 77. 3 ശതമാനമായി ഉയര്‍ന്നു.

Leave A Reply

Your email address will not be published.