സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം∙ ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും അറിയിച്ചു. ഇതോടെ നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.നേരത്തേ ജൂൺ 6നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിൽ അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായി. തുടർന്ന് അവധി ശനിയാഴ്ചയിലേക്ക് മാറ്റി. സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി നൽകാത്തതിനെതിരെ മുസ്‍ലിം ലീഗും യുഡിഎഫ് അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചത്.

Comments (0)
Add Comment