Listen live radio

തൊഴിലുറപ്പ് ജോലികള്‍ ഏപ്രില്‍ 25ന് ആരംഭിക്കും

after post image
0

- Advertisement -

കൊച്ചി: ജില്ലയില്‍ ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചിട്ടുള്ള ഏപ്രില്‍ 24ന് ശേഷം തൊഴിലുറപ്പ് ജോലികള്‍ പുനഃരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളില്‍ ജോലികള്‍ ആരംഭിക്കില്ല. നിബന്ധനകള്‍ക്കനുസരിച്ചായിരിക്കും ജോലികള്‍ അനുവദിക്കുന്നത്.
ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തി വെച്ച ജോലികള്‍, വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പൊതുകിണര്‍, ചാലുകള്‍, തോടുകള്‍ എന്നിവയുടെ പുനര്‍ നിര്‍മാണം, കിണറുകള്‍, മഴക്കുഴി, മണ്‍കയ്യാല, ജൈവ വേലി, കമ്പോസ്റ്റ് സംവിധാനങ്ങള്‍, തൊഴുത്ത് എന്നിവയുടെ നിര്‍മാണം, തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കല്‍ തുടങ്ങിയ ജോലികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുന്നത്.
പൊതു പ്രവര്‍ത്തികള്‍ക്ക് 20 പേരുള്ള മസ്റ്റര്‍റോളുകള്‍ മാത്രമേ അനുവദിക്കൂ. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല ഒരു മീറ്റര്‍ ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണം ജോലികള്‍ ചെയ്യേണ്ടത്. ജോലിക്കെത്തുന്ന എല്ലാ ആളുകളും വൃത്തിയുള്ള കയ്യുറകളും മാസ്‌കുകളും, തോര്‍ത്തും കരുതണം. തൊഴിലിന് മുന്‍പും ശേഷവും സോപ്പുപയോഗിച്ച് കൈകഴുകാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്ന് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജില്ല ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതിനുള്ള പണം ഫസ്റ്റ് എയിഡ് സൗകര്യമായി കണക്കാക്കി പദ്ധതിയില്‍ നിന്ന് ചെലവ് ചെയ്യാം. പണിയായുധങ്ങള്‍ കൈമാറി ഉപയോഗിക്കാന്‍ പാടില്ല.ജോലി സ്ഥലത്ത് മുറുക്കാന്‍, പുകവലി, പാന്‍ മസാല ഉപയോഗം എന്നിവ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലത്തും ജോലി സ്ഥലത്തും തുപ്പാന്‍ പാടില്ല. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുള്ളവരും നിരീക്ഷണത്തിലുള്ള ആളുകളുമായി ഇടപെട്ടവരും ജോലിക്ക് എത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.