വീട്ടമ്മയുടെ മരണം കൊലപാതകം: ഭർത്താവ് കുറ്റം സമ്മതിച്ചു

സുൽത്താൻബത്തേരി: നമ്പ്യാർകുന്നിൽ വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഭർത്താവ് അറസ്റ്റിൽ. മേലത്തേതിൽ തോമസ് വർഗ്ഗീസിനെയാണ് നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഭാര്യ എലിസബത്തിനെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പോലിസിന് മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

Comments (0)
Add Comment