Listen live radio

ചെക്‌പോസ്റ്റിലെ സൗകര്യങ്ങള്‍ വിലയിരുത്തി

after post image
0

- Advertisement -

ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ തിരിച്ചുവരുമ്പോള്‍ സ്വീകരിക്കാനും ആരോഗ്യപരിശോധനക്കുമായി മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വിലയിരുത്തി. നോര്‍ക്ക റൂട്ട്‌സ് വഴിയും കോവിഡ് 19 ജാഗ്രത ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി ലഭ്യമാകുന്ന മുറയ്ക്ക് കേരളത്തിലേക്ക് പ്രവേശിക്കാനാവും.
മണിക്കൂറില്‍ അമ്പത് പേരെയാണ് പരിശോധനകള്‍ക്ക് ശേഷം പ്രവേശിപ്പിക്കുക. 100 വീതം ആളുകളെ പോലീസ് എസ്‌കോര്‍ട്ടോടെയാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കുള്ള തുടര്‍ യാത്ര അനുവദിക്കുക. ചെക്‌പോസ്റ്റില്‍ ഒരുക്കിയ മിനി ആരോഗ്യ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിച്ചാവും ആളുകളുടെ രേഖകളും ആരോഗ്യവും പരിശോധിക്കുക. സംസ്ഥാനത്തേക്ക് വരുന്നവര്‍ ഏത് ജില്ലയിലേക്കാണോ പോകുന്നത് ആ ജില്ലയില്‍ നിന്നുള്ള അനുമതി കോവിഡ് 19 ജാഗ്രത ഓണ്‍ലൈന്‍ സംവിധാനം വഴി നേടേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) കെ.അജീഷ് എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.