പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

മാനന്തവാടി :ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മാനന്തവാടി നഗരസഭ പരിധിയില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് നിരവധി നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.

മാനന്തവാടിയിലെ വ്യാപാരസ്ഥാപനങ്ങളായ ഫാമിലി മാര്‍ട്ട്, മദീന സ്‌റ്റോര്‍ ചെറ്റപാലം, നിഹാല്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് വരടിമൂലയിലുള്ള ഫേണ്‍ ട്രീ റിസോര്‍ട്ടിന് 5000 രൂപയും വ്യാപാരസ്ഥാപനങ്ങള്‍ക്ക് 10000 രൂപ വീതവുമാണ് പിഴചുമത്തിയത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി സുരേഷ് , കെ എ തോമസ് , നഗരസഭ ജെ എച്ച് ഐ തുഷാര , സിയാബുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments (0)
Add Comment