Listen live radio

ലോക് ടൗണ് സമയത്ത് മാതൃകയായി മാനന്തവാടി പെയിൻ & പാലിയേറ്റീവ് സൊസൈറ്റി

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി:പെയിൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ വളണ്ടിയർമാർ തവിഞ്ഞാൽ,എടവക, തിരുനെല്ലി,വെള്ളമുണ്ട പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ലോക് ഡൗൺ സമയത്തും നിരവധി രോഗികൾക്ക് കൈതാങ്ങവുയാണ്.വീടുകൾ സന്ദർശിച്ച് മരുന്നുകൾ നലുകയും കത്തിറ്റർ മാറ്റുക, മുറിവ് ഡ്രസ്സ് ചെയ്യുക, ട്രിപ്പു നൽകുക,ഷുഗർ, പ്രഷർ, പൾസ് പരിശോധന ഉൾപ്പെടെയുള്ള സേവാനമാണ് ഇവർ ചെയ്യുന്നത്.
നേഴ്സ് ടിൻ്റു, മുത്തുവേട്ടൻ, ജോൺ മാസ്റ്റർ, ഡേവിസ്, ജയന്തി, ശാലു പ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തനം. സർക്കാർ നിബന്ധനകൾ പാലിച്ച് നാല് പേർ അടങ്ങുന്ന സംഘമാണ് ഹോം കെയർ നടത്തുന്നത്. പേര് രജിസ്റ്റർ ചെയ്യാത്തവരായിട്ടുള്ളവരു വിളിച്ചാലും ഉടനെ തന്നെ അവരുടെ വീട്ടിലെത്തി ഇവർ സേവനം നൽകും. ആർ.സി.സയിലും മറ്റു ടെസ്റ്റുകൾക്കുമായി. ഹോസ്പിറ്റലുകളിൽ എത്തിക്കുക്കുന്നതിനും ഇവർ മുമ്പിലുണ്ട്.ഇവരുടെ സേവനം ആവശ്യമുള്ളവർ 7025660324 എന്ന നമ്പറിൽ ബന്ധപ്പെടുമെന്നും സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷ്യ കിറ്റുകളും ഇവർ വിതരണം ചെയ്യുന്നുണ്ട് 

Leave A Reply

Your email address will not be published.