എഫ് 35 യുദ്ധവിമാനം; വിദഗ്ധ സംഘത്തിനായി കാത്തിരിപ്പ്, വിമാനത്താവളത്തിന് വാടക നൽകേണ്ടിവരും

തിരുവനന്തപുരം ∙ സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരുംദിവസങ്ങളിൽ എത്തിയേക്കും.

ബ്രിട്ടിഷ് സേനയുടെ ഭാഗമായവർ കൂടി ഉൾപ്പെടുന്ന സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ ഒൗദ്യോഗിക നടപടിക്രമങ്ങൾ ഇരു രാജ്യങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്തു നിന്ന് വിമാനം ഇനിയും മാറ്റിയിട്ടില്ല. വിമാനത്തിനു സിഐഎസ്എഫ് നൽകുന്ന സുരക്ഷ തുടരുകയാണ്. വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതർ നൽകേണ്ടിവരും. എത്ര നിരക്കാണ് ഈടാക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കുമെന്ന് അധികൃതർ പറയുന്നു.

Comments (0)
Add Comment