മാനന്തവാടി:റോഡ് ആക്‌സിഡൻ്റ് ആക്‌ഷൻ ഫോറത്തിന്റെ (റാഫ് ) ആഭിമുഖ്യത്തിൽഡബ്ലൂ.എം.ഒ ബാഫഖി ഹോം ഓഡിറ്റോറിയത്തിൽ നടന്ന മാനന്തവാടി മേഖല കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
റാഫ് ജില്ലാ പ്രസിഡന്റ്‌മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി.കെ.അഹമ്മദ് മാസ്റ്റർ,പി. ഉസ്മാൻ,എ. അബ്ദുൽ റസാഖ്, കെ.എം ഷിനോജ്,ആമിന സത്താർ,സി. കുഞ്ഞബ്ദുള്ള ഹാജി,പ്രേംരാജ് ചെറുകര,എം.മണികണ്ഠൻ, സി.മമ്മു,സൗജത്ത് ഉസ്മാൻ, കെ. എം അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.ഒരിറ്റുശ്രദ്ധ ഒരുപാടായുസ്സ് എന്ന പ്രമേയത്തിലാണ് സംഘടനയുടെ ക്യാമ്പയിൻ.
വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾക്കെതിരെ നി താന്ത ജാഗ്രത ലക്ഷ്യമിട്ട് പോലീസ്, മോട്ടോർ വാഹന വകുപ്പടക്കമുള്ളവരുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് റാഫി.ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ റോഡ് സംസ്‌കാരം വളർത്തികൊണ്ടുവരുന്നതിനുള്ള പ്രവർത്തനമാണ് റാഫ് നടത്തിയത്.കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ വിവിധ സന്നദ്ധ സംഘടനാപ്രവർത്തകർ, ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, വ്യാപാരികൾ, വനിതാസംഘടനാ പ്രതിനിധികൾ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ് സ് അസോസിയേഷൻ പ്രതിനിധികൾ, പെൻഷനർമാർ തുടങ്ങി സേവനതൽപരരായ ആളുകളാണ് റാഫിന്റെ അംഗങ്ങൾ.