കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി. കല്പറ്റ പി.ഡബ്യു.ഡി. ഗസ്റ്റ് ഹൌസില്‍ വച്ചാണ് ദുരന്തബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതര്‍ നേരിടുന്ന വിഷയങ്ങള്‍ എം.പി. യുടെ ശ്രദ്ധയില്‍ പെടുത്തി. ടി. സിദ്ദിഖ് എം.എല്‍.എ., മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ദുരന്തബാധിതരായ കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍ വ്യവസായികള്‍ വ്യവസായികള്‍, ഗുരുതരമായ പരിക്കേറ്റവര്‍ ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.