ട്രാവലറിൻ്റെ മുകളിൽ ഇരുന്ന് വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര

ട്രാവലറിൻ്റെ മുകളിൽ ഇരുന്ന് വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര. മേപ്പാടി – ചൂരല്‍മല റോഡിലാണ് സംഭവം. കർണാടകയില്‍ നിന്നുള്ള സംഘമാണ് അപകടകരമാംവിധം യാത്ര ചെയ്തത്. നിർമ്മാണത്തിലിരിക്കുന്ന ഒരു റോഡിലൂടെയാണ് സംഘത്തിന്റെ അപകട യാത്ര. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ യാത്രക്കാരെ വിലക്കിയിരുന്നു. എന്നാല്‍, നാട്ടുകാരുടെ വാക്കുകള്‍ വകവെക്കാതെ വിനോദസഞ്ചാരികള്‍ യാത്ര തുടർന്നു. ഇന്നലെയാണ് സംഭവം.

Comments (0)
Add Comment