ട്രാവലറിൻ്റെ മുകളിൽ ഇരുന്ന് വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര. മേപ്പാടി – ചൂരല്‍മല റോഡിലാണ് സംഭവം. കർണാടകയില്‍ നിന്നുള്ള സംഘമാണ് അപകടകരമാംവിധം യാത്ര ചെയ്തത്. നിർമ്മാണത്തിലിരിക്കുന്ന ഒരു റോഡിലൂടെയാണ് സംഘത്തിന്റെ അപകട യാത്ര. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ യാത്രക്കാരെ വിലക്കിയിരുന്നു. എന്നാല്‍, നാട്ടുകാരുടെ വാക്കുകള്‍ വകവെക്കാതെ വിനോദസഞ്ചാരികള്‍ യാത്ര തുടർന്നു. ഇന്നലെയാണ് സംഭവം.














