വയനാട്ടിൽ കഴിഞ്ഞ ദിവസം (മെയ് 20) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എടക്കൽ ഗുഹ, കുറുവ, കാന്തൻ പാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിച്ചത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ റെഡ് – ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.