Listen live radio

രോഗപ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കോള്‍ സെന്റര്‍ പ്രവര്‍ത്തനം

after post image
0

- Advertisement -

കോവിഡ് 19 രോഗ പ്രതിരോധ നടപടികളില്‍ ജില്ലാ ഭരണകൂടത്തിന് കരുത്തായി കോള്‍സെന്റര്‍ പ്രവര്‍ത്തനം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയുളള ഫോണ്‍ വിളികളിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിളളലില്ലാതെ നോക്കാന്‍ സാധിക്കുന്നു. നൂറ് കണക്കിന് കോളുകളാണ് കോള്‍ സെന്ററിലെ ജീവനക്കാര്‍ ദിവസവും ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുന്ന പതിനായിരം പേരെയാണ് ഫോണ്‍ വഴി ബന്ധപ്പെടുന്നത്. രോഗ സാധ്യത കൂടുതലുള്ളവരെയും കുറഞ്ഞവരെയും വേര്‍തിരിച്ചാണ് ലക്ഷണങ്ങള്‍ ചോദിച്ചറിയുന്നത്. ഇതിലൂടെ  രോഗലക്ഷണങ്ങളുളളവരെ ഉടന്‍ ആസ്പത്രിയില്‍ എത്തിക്കുന്നതിന് സാധിക്കുന്നു. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടാതിരിക്കാനും അവരുടെ സംശയങ്ങള്‍ ചോദിച്ചറിയാനും കോള്‍ സെന്റര്‍ ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.  എല്ലാ ദിവസവും രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും 50 ജീവനക്കാരാണ് കോള്‍സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്.
വെന്റിലേറ്റര്‍

Leave A Reply

Your email address will not be published.