Listen live radio

ഓര്‍മ്മദിനത്തില്‍ ഒരു സ്വാന്ത്വനം പദ്ധതിക്ക് നാളെ മാനന്തവാടിയില്‍ തുടക്കമാകും

after post image
0

- Advertisement -

മാനന്തവാടി: വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഡയാലിസിസിന് വിധേയരാകുന്ന നിര്‍ധനരായ രോഗികളെ സഹായിക്കുന്നതിനായുളള ഓര്‍മ്മദിനത്തില്‍ ഒരു സ്വാന്ത്വനം എന്ന പദ്ധതിക്ക് നാളെ തുടക്കമിടുമെന്ന് മാനന്തവാടിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
ജന്മദിനം ,ചരമദിനം, വിവാഹ വാര്‍ഷികം തുടങ്ങി സന്തോഷം നല്‍കുന്നതും നൊമ്പരപ്പെടുത്തുന്നതുമായ ഓര്‍മദിനങ്ങള്‍ നമ്മുടെ കുടുംബത്തില്‍മാത്രം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പതിവ് രീതികളെ മാറ്റി വേദന അനുഭവിക്കുന്ന ആയിരക്കണക്കിന് ഡയാലിസിസ് രോഗികള്‍ക്ക് സഹായമെത്തിക്കുന്ന തരത്തിലാണ് പദ്ധതി രൂപം നല്‍കിയിട്ടുളളത്. പദ്ധതിയിലൂടെ ഒരുദിവസം ജില്ലയിലെ ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ തുക കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലയിലെ 200 ഗ്രന്ഥശാലകളിലെ പ്രവര്‍ത്തകര്‍ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ചുരുങ്ങിയത് 10 വീടുകളില്‍നിന്നും ഓര്‍മ്മദിനം സാമൂഹ്യ നന്മയ്ക്ക് ആചരിക്കുന്നവരെ കണ്ടെത്തി തുക പഞ്ചായത്ത്തല ലൈബ്രറി നേതൃസമിതികള്‍ മുഖേന ജില്ലാ ലൈബ്രറി കൗണ്‍സില്‍ സമാഹരിക്കും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് അര്‍ഹരായ ഡയാലിസിസ് രോഗികളെ കണ്ടെത്തി ഡയാലിസിസ് കേന്ദ്രങ്ങള്‍ക്ക് തുക കൈമാറും. പദ്ധതിയിലൂടെ സമാഹരിക്കുന്ന തുകയുടെ വരവ് ചെലവ് കണക്കുകള്‍ ഔദ്യോഗിക ഓഡിറ്റിന് വിധേയമാക്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. നാളെ (വ്യാഴാഴ്ച) പദ്ധതിയുടെ തുക സമാഹരണം ഔപചാരികമായി ആരംഭിക്കുകയും 2020 സെപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനത്തില്‍ ഒരു ഡയാലിസിസ് രോഗിയുടെ ചെലവ് തുക കൈമാറുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍, എ.വി.മാത്യു, പി.ആര്‍.സതീഷ് എന്നിവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.