Listen live radio

കര്‍ഷകര്‍ ആശങ്കയില്‍: മലബാര്‍ വന്യജീവി സങ്കേത്തതിന്‍റെ പരിധിയിലുള്‍പ്പെടുന്ന തരിയോട്, പൊഴുതന, കുന്നത്തിടവക, അച്ചുരാനം, ആറളത്തിന്‍റെ ബഫര്‍സോണായ തിരുനെല്ലി വില്ലേജും പരിസ്ഥിതിലോല മേഖലയിലുള്‍പ്പെടുത്തി കേന്ദ്രം

after post image
0

- Advertisement -

മാനന്തവാടി: വയനാട് ജില്ലയിലെ തരിയോട്, പൊഴുതന, കുന്നത്തിടവക, അച്ചുരാനം വില്ലേജുകളും, ആറളത്തിന്‍റെ ബഫര്‍സോണായ തിരുനെല്ലി വില്ലേജും മലബാർ വന്യജീവി സങ്കേതത്തിൻ്റെ ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിലുള്‍പ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കരട് വിജ്ഞാപനത്തിൽ ഇടം പിടിച്ചു. വയനാട്ടിൽ 15.155 ഹെക്ടർ ഭൂമി പരിസ്ഥിതിലോല മേഖലയിൽപ്പെടും. മലബാർ വന്യജീവി സങ്കേതത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പരിസ്ഥിതിലോല മേഖല നിർണ്ണയിച്ചിരിക്കുന്നത്.
ആറളം വന്യജീവി സങ്കേതത്തിൻ്റെ ബഫർ സോണിൽ തിരുനെല്ലി വില്ലേജും പരിസ്ഥിതി ലോല മേഖലയാക്കി കരട് വിജ്ഞാപനം പുറത്ത് ഇറക്കിയിരിന്നു. തിരുനെല്ലി, പനവല്ലി, അപ്പപ്പാറ തുടങ്ങിയ മേഖലയാണ് പരിസ്ഥിതി ലോല മേഖലയിൽപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കാനാണ് സാധ്യത.

Leave A Reply

Your email address will not be published.