Listen live radio

പ്ലസ് വൺ പ്രവേശന തിയ്യതി നീട്ടി

after post image
0

- Advertisement -

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി ദീ​ര്‍​ഘി​പ്പി​ച്ചു. 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. നേരത്തേ 14 ആയിരുന്നു അവസാന തീയതി. 10 % സാമ്ബത്തിക സംവരണത്തിനു കൂടി ഉത്തരവായ സാഹചര്യത്തിലാണു തീയതി നീട്ടിയത്.
∙ ട്രയല്‍ അലോട്മെന്റ്: ഓഗസ്റ്റ് 4
∙ ആദ്യ അലോട്മെന്റ്: സെപ്റ്റംബര്‍ 7
∙ മുഖ്യ അലോട്മെന്റ്: സെപ്റ്റംബര്‍ 29 വരെ
∙ സപ്ലിമെന്ററി അലോട്മെന്റ്: ഒക്ടോബര്‍ 3 – 23
∙ സ്പോര്‍ട്സ് ക്വോട്ട അപേക്ഷ: ഓഗസ്റ്റ് 25 വരെ
ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷം ‘ഇക്കണോമിക്കലി വീക്കര്‍ സെക്‌ഷന്‍ ഡീറ്റെയില്‍സ് എന്‍ട്രി’ എന്ന ലിങ്ക് വഴിയാണ് സാമ്ബത്തിക സംവരണത്തിനുള്ള വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്.
വില്ലേജ് ഓഫിസില്‍ നിന്നാണു സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.hscap.kerala.gov.in
ഈ​വ​ര്‍​ഷം സം​സ്ഥ ന​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലും ആ​കെ സീ​റ്റി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് സാ​മ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി മാ​റ്റി വെ​യ്ക്കു​ക. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ല്‍ സാ​മ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന അ​പേ​ക്ഷ​ക​ര്‍ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും ഇ​ല്ലെ​ങ്കി​ല്‍ ബാ​ക്കി​വ​രു​ന്ന സീ​റ്റു​ക​ള്‍ അ​വ​സാ​ന അ​ലോ​ട്ട്മെ​ന്‍റി​ല്‍ പൊ​തു​സീ​റ്റു​ക​ള്‍ ആ​യി പ​രി​ഗ​ണി​ച്ച്‌ പൊ​തു അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും.

Leave A Reply

Your email address will not be published.