Listen live radio

ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിച്ചു; മാനന്തവാടിയിൽ എംഎൽഎ ഒ ആർ കേളു ഉദ്ഘാടനം നിർവഹിച്ചു

after post image
0

- Advertisement -

മാനന്തവാടി: മലയാളികളുടെ പുതുവർഷമായ ചിങ്ങം ഒന്നുമുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിച്ചു. കർഷക ദിനത്തിലാണ് ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചത്.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു കാർഷകർക്കായുള്ള മൊബൈൽ ആപ്പിന്റെയും വെബ് പോർട്ടലിന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് തലത്തിൽ കർഷക ദിനാഘോഷത്തിൻ്റെ കാർഷിക വിജ്ഞാന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം മാനന്തവാടി സിവിൽ സ്റ്റേഷനിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫിസിൽ മാനന്തവാടി എം.എൽ.എ ഒ.ആർ കേളു നിർവഹിച്ചു.
രാജ്യത്തിൻ്റെ നട്ടെല്ല് കാർഷിക മേഖലയാണന്നും കോവിഡ് ലോകം മുഴുവൻപടർന്ന് പിടിക്കുമ്പേൾ ഒരു പരിധി വരെയെങ്കിലും നമ്മുടെ നാടിന് പിടിച്ച് നിർത്തിയത് കാർഷിക മേഖലയാണന്നും കാർഷിക മേഖലയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത ബാബു അധ്യക്ഷത വഹിച്ചു. ടി മൃദുൽ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരയ ഉഷ വിജയൻ, പി തങ്കമണി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാരയ സി ഗുണശേഖരൻ, കൃഷി ഓഫിസർമാരയ കെ.ജി സുനിൽ, മുഹമ്മദ് ഷഫീക്ക്, വി സായൂജ്, അൻസാ അഗസ്റ്റിൻ, എം ശരണ്യ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.