Listen live radio

13 രാജ്യങ്ങളിലേക്ക് വിമാനസര്‍വ്വീസ് പുന:രാരംഭിക്കും- വ്യോമയാന മന്ത്രി

after post image
0

- Advertisement -

ഡല്‍ഹി: 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ പുനഃരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ഓസ്്‌ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുക. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ വിമാനകമ്ബനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്ബനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് പുരി ട്വിറ്ററില്‍ കുറിച്ചു.
ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലന്‍ഡ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.
മാര്‍ച്ച്‌ 23നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പിന്നീട് ആഭ്യന്തര സര്‍വിസുകള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിച്ചിട്ടില്ല.

Leave A Reply

Your email address will not be published.