Listen live radio

സ്വകാര്യ- സ്വാശ്രയ കോളേജുകള്‍ ഫീസിളവ് അനുവദിക്കണം; കെഎസ് യു കെഎംസിടി ലോ കോളേജ് യൂണിറ്റ് ഹൈക്കോടതിയില്‍

after post image
0

- Advertisement -

മലപ്പുറം: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ- സ്വാശ്രയ കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് ഫീസിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു കെഎംസിടി ലോ കോളേജ് യൂണിറ്റ് പ്രവർത്തകരായ അമൽ തോമസ്, ഷാഫി കുന്നുമ്മൽ, ഇബ്രാഹിം സാബിത്ത് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു.
ലോക് ഡൗൺ മൂലം സംസ്ഥാനത്ത് ഇപ്പോൾ ഓൺലൈൻ ക്‌ളാസുകൾ മാത്രമാണ് നടക്കുന്നത്, പക്ഷെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളോട് മുഴുവൻ ഫീസും അടക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഫീസിളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഇവർ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിരുന്നു. ഇതിൽ നടപടി ഒന്നും ഉണ്ടായില്ല, ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ക്‌ളാസുകൾ ഓൺലൈൻ ആയി മാത്രം ചുരുങ്ങിയ സാഹചര്യത്തിൽ ട്യൂഷൻ ഫീസ് ഒഴികെയുള്ള ലൈബ്രറി ഫീസ്, ഇന്റർനെറ്റ് ഫീസ്, മൂറ്റ് കോർട്ട് ഫീസ് തുടങ്ങിയ വിഭിന്നമായ മറ്റു ഫീസുകൾ എല്ലാം ഒഴിവാക്കണം ഇ വിദ്യാര്ഥികളുടെ ആവശ്യം.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് റെഗുലർ അധ്യയനം മുടക്കിയതല്ലാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിദ്യാഭാസ മേഖല നേരിടുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ തയാറായിട്ടില്ല. എന്ന് അധ്യയനം പുനരാരംഭിക്കും എന്ന് പോലും വ്യക്തമല്ല, പക്ഷെ പരീക്ഷകൾ നടത്തുമെന്ന് പറയുന്നു, വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് അമ്മാനമാടുന്ന നടപടിയാണ് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നത്. കോവിഡും ലോക്ക്ഡൗണും പരിഗണിച്ച് വിദ്യാഭ്യസ മേഖലയിൽ ബദൽ മാർഗം കൊണ്ടുവരാൻ സർക്കാകർ തയാറാവണം.

Leave A Reply

Your email address will not be published.