Listen live radio

മറയൂരില്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി; സംഭവത്തിൽ 3 പേര്‍ അറസ്റ്റില്‍

after post image
0

- Advertisement -

ഇടുക്കി മറയൂരിന് സമീപം യുവതിയെ വെടിവെച്ച് കൊന്നു. പാളപ്പെട്ടി കണ്ണന്‍റെ മകള്‍ ചന്ദ്രികയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സഹോദരി പുത്രൻ കാളിയപ്പനും മണികണ്ഠന് എന്നയാളും ചേര്‍ന്നാണ് വെടിവച്ചത്. ഇവര്‍ ചന്ദനക്കടത്ത് കേസിലെ പ്രതികളാണ് .
തങ്ങളെ കുടുക്കിയ ഫോറസ്റ്റ് വാച്ചറെ വെടി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രികക്ക് വെടിയേല്‍ക്കുകയായിരുന്നു.സംഭവത്തിൽ സഹോദരി പുത്രൻ കാളിയപ്പൻ അടക്കം മൂന്ന് പേരെ മറയൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Leave A Reply

Your email address will not be published.