Listen live radio

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധന; ആകെ രോഗമുക്തരുടെ എണ്ണം 22 ലക്ഷം കടന്നു

after post image
0

- Advertisement -

ഡല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം 10,23, 000 എന്ന ഉയരത്തിലെത്തിയ അതേദിവസം തന്നെ രോഗo ഭേദമായവരുടെ എണ്ണത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 63, 631പേർക്കാണ് കോവിഡ് ഭേദമായത്. രോഗമുക്തി നിരക്ക് 74.69 ശതമാനമായി വർധിച്ചു. കൂടാതെ മരണനിരക്ക് താഴ്ന്ന് 1.87%ആയി.
രാജ്യത്തെ കോവിഡ് രോഗ മുക്തർ, നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തേക്കാൾ(6, 97, 330) ഏകദേശം പതിനഞ്ച് ലക്ഷത്തിലധികം ആണ്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ 23.43% പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
ഊർജിത പരിശോധനയും സമഗ്ര നിരീക്ഷണവും കാര്യക്ഷമമായ ചികിത്സയുമാണ് രോഗമുക്തി നിരക്ക് വർധിപ്പിക്കുന്നത്.നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരെ ആരോഗ്യ പ്രവർത്തകരുടെ നിർദേശം പാലിച്ച് വീടുകളിൽ തന്നെ ഐസൊലേഷനിൽ നിരീക്ഷിക്കുന്നു. ഗുരുതര രോഗം ഉള്ളവർക്ക് ആശുപത്രികളിൽ പരിചരണം ലഭ്യമാക്കുന്നു.

Leave A Reply

Your email address will not be published.