Listen live radio

സഭ തുടങ്ങിയ ദിവസം തന്നെ പ്രതിപക്ഷം കട്ടക്കലിപ്പില്‍; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചെയര്‍ ഒഴിയണമെന്ന് പ്രതിപക്ഷം

after post image
0

- Advertisement -

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ പ്രമേയവും പരിഗണിക്കണമെന്ന് പ്രതിപക്ഷം. സ്പീക്കര്‍ ചെയറില്‍ നിന്ന് മാറി പ്രമേയം പരിഗണിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. രാജ്യദ്രോഹ കേസിലെ പ്രതികള്‍ക്ക് സ്പീക്കറുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
എന്നാല്‍ ഭരണഘടന വ്യവസ്ഥ പ്രകാരം സ്പീക്കര്‍ വിചാരിച്ചാലും ഈ പ്രമേയം എടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. എല്ലാ അംഗങ്ങളുടേയും അവകാശം അംഗീകരിക്കുന്നു. അംഗങ്ങള്‍ക്ക് ചെയറിനോട് വിയോജിക്കാം. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി ലഭിച്ചു. പ്രമേയത്തിന്മേല്‍ 5 മണിക്കൂര്‍ ചര്‍ച്ച നടക്കും. അവിശ്വാസ പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പിന്തുണച്ചു. യുഡിഎഫില്‍ നിന്ന് വി ഡി സതീശന്‍, പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്ബില്‍, എം കെ മുനീര്‍, കെ എം ഷാജി, അനൂപ് ജേക്കബ് എന്നിവര്‍ സംസാരിക്കും. എല്‍ഡിഎഫില്‍ നിന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുക എസ്‍ ശര്‍മ്മ, എം സ്വരാജ്, ജെയിംസ് മാത്യു, മുല്ലക്കര രത്നാകരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ്.
‌തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ സംയുക്ത പ്രമേയം പ്രതിപക്ഷം പ്രതിഷേധത്തോടെ പിന്തുണക്കും.

Leave A Reply

Your email address will not be published.